2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു

2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു 924985148

Post Top Ad

Responsive Ads Here

Saturday, September 19, 2015

7:16 PM

Teacher,s Day Note

Sivaprasad Palode

അധ്യാപക ദിനം ...ഓര്‍മയില്‍ പഴഞ്ചേരി ഗവ എല്‍പി സ്കൂളിലെ ഒന്നാം ക്ലാസ് ...കണിശക്കാരിയായ ആദ്യാക്ഷരം സുമതി ടീച്ചര്‍ ...രണ്ടാം ക്ലാസ് സ്നേഹം ചോക്കുപൊട്ടുകളായി സമ്മാനിക്കുന്ന രാഘവന്‍ മാസ്റര്‍ ,മൂന്നാം ക്ലാസ് വാക്കുകള്‍ക്ക് വാത്സല്യത്തിന്റെ മൂര്‍ച്ചയുള്ള ഗംഗാധരന്‍ മാസ്റര്‍ , ആരോടും പരിഭവം ഇല്ലാത്ത രാധാമണി ടീച്ചര്‍ ,കുണ്ടൂര്‍ക്കുന്നു വിപി എ യു പി സ്കൂളിലെ അഞ്ചാം ക്ലാസ് ,സംസ്ക്രുതത്തിലേക്ക് കൂട്ടിക്കൊണ്ടു പോയ സംസ്ക്രുതോത്സവത്തിനു ലക്കിടി കൊണ്ട് പോയപ്പോള്‍ കലക്കത്ത് ഭവനത്തിന്റെ ചുവരില്‍ രണ്ടു വരി കവിത കുറിക്കാന്‍ നിര്‍ബന്ധിച്ച ശ്രീദേവി ടീച്ചര്‍ , കടുപ്പത്തില്‍ കണക്കു പഠിപ്പിച്ച സാവിത്രി ടീച്ചര്‍ (ഇപ്പോള്‍ എന്റെ പ്രധാനാധ്യാപിക ) സ്നേഹത്തിന്റെ ഇംഗ്ലീഷ് കോപ്പി എഴുതിച്ച ബാലാമണി ടീച്ചര്‍ ,ആറാം തരത്തില്‍ മാനസ സരോവരത്തില്‍ രണ്ടു ഓമല്‍ അരയന്നങ്ങള്‍ നീന്തി കളിക്കുന്ന കവിത അസാമാന്യമായി വിവരിച്ച മോഹനന്‍ മാസ്റര്‍ (പിന്നീട് കവിതയിലേക്ക് തിരിയാനും അച്ഛന്‍ ശമ്പളം വാങ്ങുമ്പോള്‍ ഒപ്പിടാന്‍ വച്ച റവന്യു സ്ടാപ് ഒട്ടിച്ചു ആദ്യ കവിത യുറിക്കക്ക് അയച്ചു കൂലിയടിച്ചു വന്നതും ചരിത്രം ),ആകെ മൊത്തം തമാശയായ വീരാന്‍കുട്ടി മാസ്റര്‍ , ഒരു മൂളല്‍ കൊണ്ട് നിയന്ത്രിക്കുമായിരുന്ന ക്രാഫ്റ്റ് മാഷ്‌ രാമന്‍കുട്ടി മാസ്റര്‍ ,ഏഴാംക്ലാസ് ശാസ്ട്രക്ലാസില്‍ ഞങ്ങളെ ഓമനിച്ചു കുടുങ്ങിപ്പോയ ഇന്ദിര ടീച്ചര്‍ , വിഷയം അറബിക് ആണെങ്കിലും എന്തും പഠിപ്പിക്കുന്ന (അന്നും ഇന്നും) കുഞ്ഞലവി മാഷ്‌ , ഇത്തിരി വിരട്ടി ഒക്കെ ആണെങ്കിലും ഹിന്ദി എന്ന ബാലികേറാമല കയറ്റിയ മേരി ടീച്ചര്‍ ,ബേബി ടീച്ചര്‍ സാമൂഹ്യപാഠം ക്ലാസില്‍ അതിനുമപ്പുറം പോകാന്‍ പഠിപ്പിച്ച ഗംഗാധരന്‍ മാഷ്‌ ,വലിയ വസന്ത ടീച്ചറും ,ചെറിയ വസന്ത ടീച്ചറും , കൃഷ്ണന്‍ മാസ്റര്‍ ,ചന്ദ്രന്‍ മാസ്റര്‍ ,രാമകൃഷ്ണന്‍ മാസ്റര്‍ , കമലമ്മ ടീച്ചര്‍ ,കുഞ്ഞിക്കാവ് ടീച്ചര്‍ ,എന്നും കൂട്ടുകാരന്‍ ആയിരുന്ന ഹമീദ് മാഷ്‌ ,എന്നും സൌമ്യമായി പെരുമാറിയ വിജയലക്ഷ്മി ടീച്ചര്‍ ,ഭാര്‍ഗവി ടീച്ചര്‍ ,തങ്കമ്മ ടീച്ചര്‍ (ടീച്ചര്‍ വിട്ടു പോയ ഏഴാം തരാം സി ക്ലാസ് ആണ് ഇപ്പോള്‍ എന്റെ ലാവണം ) ഇടയ്ക്കു ലീവിന് വന്നു മനം കവര്‍ന്നു പോയ സരസ്വതി ടീച്ചര്‍, ആയിഷ ടീച്ചര്‍ , സംശയം ചോദിച്ചു കുടുക്കിയ ഇന്ദിര ടീച്ചര്‍ , കുണ്ടൂര്‍ക്കുന്നു ഹൈ സ്കൂള്‍ ....വായനശാലയിലേക്കും കയ്യെഴുത്ത് മാസികയിലെക്കും പിടിച്ചു വലിച്ചു കൊണ്ട് പോയ തങ്ക ടീച്ചര്‍ മനസ്സില്‍ വാത്സല്യവും കണ്ണുകളില്‍ കാര്‍ക്കശ്യവും ഉള്ള ദേവസ്യ മാഷ്‌ ,സാമൂഹ്യപാഠം ക്ലാസില്‍ മാനുഷികതക്ക് ,സമത്വത്തിനു ഊന്നല്‍ നല്‍കിയ അനുജന്‍ മാസ്റര്‍ , കണക്കിന്റെ ആത്മാക്കളായ വിജയന്‍ മാഷ്‌ , സുരേഷ് മാഷ്‌ , സംസ്കൃതത്തില്‍ ലഭിക്കാവുന്ന അവസരങ്ങള്‍ എല്ലാം വാങ്ങിതന്ന പാറുകുട്ടി ടീച്ചര്‍ , പത്താം ക്ലാസ് കഴിഞ്ഞു ടി ടി സി ക്ക് പോയി ഇതേ സ്കൂളില്‍ മാഷാകെടാ എന്ന് ആദ്യം വരം തന്ന ഹിന്ദി അധ്യാപിക അമ്മാളുക്കുട്ടി ടീച്ചര്‍ , എന്തിനും നര്‍മത്തിന്റെ അടിവരയിട്ടു പഠിപ്പിച്ച നീലകണ്ഠന്‍ മാസ്റര്‍ , ലാളിത്യത്തിന്റെ ഗാംഭീര്യമായ ടി എം എസ് മാഷ്‌ ,ചിത്രം വരക്കാന്‍ പഠിപ്പിച്ചിരുന്ന ശങ്കരന്‍ മാഷ്‌ , ഫിസിക്സ് കാണാപാഠം ആയ രാമകൃഷ്ണന്‍ മാസ്റര്‍ , ജീവശാസ്ത്രം തന്റേതായ രീതിയില്‍ രസതന്ത്രം ആക്കിയ ഗിരിജ ടീച്ചര്‍ , ശ്രീദേവി ടീച്ചര്‍ , കല്ലടി കോളേജിലെ രസതന്ത്രം അദ്ധ്യാപകന്‍ സാബു ഐപ്പ് സാര്‍ , സാഹിത്യ ലോകത്തിലേക്ക് വാതില്‍ തുറന്നു തന്ന നെടുംകുന്നം രഘു ദേവ് ,നസീം സാര്‍ , ചിറ്റൂര്‍ ടി ടി ഐ യിലെ പാവം മലയാളം മാഷ്‌ ഉണ്ണികൃഷ്ണന്‍ മാസ്റര്‍ , മലയാളവും തമിഴും കൂട്ടിക്കലര്‍ത്തി പറഞ്ഞു ക്ലാസില്‍ കൂട്ടച്ചിരി ഉണ്ടാക്കിയ ഷാഹുല്‍ ഹമീദ് മാഷ്‌ ,സുരേഷ് മാഷ്‌ ,സൈദ്‌ മുഹമ്മദ്‌ മാഷ്‌ ...മലയാളം ബി എ പ്രൈവറ്റ് ആയി എഴുതുവാന്‍ കൂടെ നിന്ന സഹ പഠിതാവായ മാത്തൂര്‍ സ്കൂള്‍ അദ്ധ്യാപകന്‍ കൃഷ്ണാനന്ദ് , പിന്നെ കംപ്യുട്ടര്‍ പഠിപ്പിച്ച , ഡ്രൈവിംഗ് പഠിപ്പിച്ച മാഷ്‌മാര്‍...എല്ലാറ്റിനും പുറമേ പിന്നീട് ഒരു പാട് ഇതര ജോലികള്‍ക്ക് ശേഷം പഠിച്ച സ്കൂളില്‍ തന്നെ അധ്യാപക ജോലിയില്‍ വന്നപ്പോള്‍ മുതല്‍ ദിവസവും എന്നെ ഏറെ പഠിപ്പിച്ചു കൊണ്ടിരിക്കുന്ന കുട്ടികള്‍ ...എല്ലാവര്‍ക്കും അധ്യാപക ദിനാശംസകള്‍