2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു

2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു 924985148

Post Top Ad

Responsive Ads Here

Tuesday, June 28, 2011

7:32 AM

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം



കുണ്ടുര്‍ക്കുന്നു വി പി യെ യു പി സ്കൂളില്‍ നടന്ന കര്‍ഷകനുമായി ഇത്തിരി നേരം പരിപാടി ശ്രദ്ധേയമായി.മികച്ച കര്‍ഷകനായി പുരസ്കാരം ലഭിച്ച പ്രദേശത്തെ കര്‍ഷക കാരണവര്‍ കുഞ്ഞുണ്ണി നായരുമായാണ് അഭിമുഖം നടന്നത്.പഴയ കാല വിത്തിനങ്ങള്‍, കൃഷി രീതികള്‍, ജല സേചനം, കൃഷി ആയുധങ്ങള്‍, കര്‍ഷക ജീവിതം എന്നിവയെ പറ്റി കര്‍ഷകനില്‍ നിന്ന് നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ആയി.മണ്ണിനെ സ്നേഹിച്ചു പോന്നു വിളയിച്ച പഴയ കാലത്തിന്റെ  നേരറിവുകള്‍ കുട്ടികള്‍ക്ക് മുമ്പില്‍ പറയുമ്പോള്‍ കര്‍ഷകനു ഏറെ സംതൃപ്തി.നെല്‍ കൃഷി കുറഞ്ഞതാണ് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് കര്‍ഷകന്‍ പറയുമ്പോള്‍ അതില്‍ നിന്നും അടുത്ത തലമുറ പഠിക്കേണ്ട പാഠം കൃഷിയുടെതെന്നു കുട്ടികള്‍ തിരിച്ചറിയുന്നു.നാല് വരി പാതയോ പുക തുപ്പുന്ന വ്യവസായസാല കളോ കൊണ്ട് വരുന്നതിനു പകരം കൃഷി ഒഴിഞ്ഞ പാടങ്ങള്‍ വീണ്ടും സൃഷ്ടിചെടുക്കുകയാണ് വേണ്ടതെന്നു പഴമനസ്സ്‌. .സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്. ഹെഡ് മാസ്റെര്‍ ടി മോഹനടാസ്, കെ ഉണ്ണികൃഷ്ണന്‍, കെ ശിവപ്രസാദ്, വനജ, വസന്ത,സൌമ്യ ,സബിത എന്നിവര്‍ നേതൃത്വം നല്‍കി.കര്‍ഷകനെ കുട്ടികള്‍ പൊന്നാട അണിയിച്ചു.

Monday, June 27, 2011

8:23 AM

നവാഗതര്‍ക്ക് സ്നേഹത്തൊപ്പി

നവാഗതര്‍ക്ക് സ്നേഹത്തൊപ്പി അണിയിച്ചു സ്വീകരണം .പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.സരസ്വതി ടീച്ചര്‍,മീന കുമാരി,നേതൃത്വം നല്‍കി. ടി മോഹനടാസ് ഉദ്ഘാടനം ചെയ്തു. ടി മരക്കാര്‍  കെ ഉണ്ണി കൃഷ്ണന്‍ ,കെ ശിവപ്രസാദ് പ്രസംഗിച്ചു.

Saturday, June 25, 2011

8:39 AM

കുണ്ടുര്‍കുന്നില്‍ അക്ഷരദീപം

കുണ്ടുര്‍കുന്നില്‍ അക്ഷരദീപം


വായന വാരം ആചരിക്കുന്നതിന്റെ  ഭാഗമായി കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ അക്ഷരദീപം കൊളുത്തി. അ എന്നാ അക്ഷരം മണ്ചെരാതുകള്‍ കൊളുത്തി ചിത്രീകരിച്ചാണ് കുട്ടികള്‍ വായനയും അക്ഷരവും ഹൃദയത്തോട് ചേര്‍ത്തത്. ഹെഡ് മാസ്റ്റര്‍ ടി മോഹനദാസ്, ശിവപ്രസാദ് ,കെ ഗംഗാധരന്‍, അരുണ്ടെവ്, പ്രഗിഷ്, വഹിട, പി സാവിത്രി, ജയ ലക്ഷ്മി ,പ്രശാന്ത്, നൌഫല്‍,പി കുഞ്ഞലവി, ജയലത ,പരമേശ്വരന്‍ , കെ ഉണ്ണികൃഷ്ണന്‍ ,പി ഉണ്ണികൃഷ്ണന്‍ എന്നി അധ്യാപകരും വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും നേതൃത്വം നല്‍കി..