2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു

2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു 924985148

Post Top Ad

Responsive Ads Here

Tuesday, August 23, 2011

1:18 AM

പെണ്‍കുട്ടികള്‍ ക്ക് വടം വലി മത്സരം

വിദ്യാരംഗം  കലാസാഹിത്യവേദി ഉത്ഘാടനം 

  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മാപ്പിളപാട്ട് കലാകാരന്‍ നാസര്‍ വല്ലപ്പുഴ ഉത്ഘാടനം ചെയ്തു. മാപ്പിള പാട്ടില വിവിധ ശാഖകളെ പറ്റിയും മാപ്പിള പാട്ടിലെ പുതിയ പ്രവണതകളെ പറ്റിയും സെമിനാറും അഭിമുഖവും നടന്നു. ഹെഡ് മാസ്റെര്‍ ടി മോഹനദാസ് ,കെ വി പദ്മജ, പി കുഞ്ഞലവി,എന്നിവര്‍ പ്രസംഗിച്ചു.
ഷമീമ മാപ്പിളപാട്ട് അവതരിപ്പിച്ചു.

Thursday, August 18, 2011

10:37 PM

ദേശീയ പാതയോരത്തെ ഹരിതാഭമാക്കാന്‍ വിദ്യാര്‍ഥികള്‍

ദേശീയ പാതയോരത്തെ ഹരിതാഭമാക്കാന്‍  വിദ്യാര്‍ഥികള്‍



 ജൈവ വൈവിധ്യ സന്ദേശവുമായി ദേശീയപാതയോരത്ത് മരം വച്ച് പിടിപ്പിക്കുന്ന പദ്ധതിയുമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്. നാട്ടു പിലാവുകളെ സംരക്ഷിക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയ നാഴ്സരിയിലെ തൈകള്‍  ദേശീയ പാതയിലെ കൊടക്കാട് മുതല്‍ അന്‍പത്തി അഞ്ചാം മെയില്‍ വരെയാണ് കുട്ടികള്‍ മരം നട്ടത്.
   തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്‌ തിരുത്ത്തിന്മേല്‍ സരോജിനി ഉത്ഘാടനം  ചെയ്തു.       സൈലന്റ്  വാലി അസിസ്ടന്റ്റ് വൈല്‍ഡ് ലൈഫു വാര്‍ഡന്‍ സനുഷ്, ഫോരസ്റെര്‍ ചന്ദ്രന്‍,സിജി,ഹെഡ് മാസ്റ്റര്‍ ടി മോഹനദാസ്, കെ  ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍, കെ എം പരമേശ്വരന്‍, എ പ്രഗീഷ്, കെ ശിവപ്രസാദ്,റസാക്ക് , കഞ്ഞവര, കുഞ്ഞാന്‍, വാസു കളരിക്കല്‍, പി കുഞ്ഞലവി മാസ്റര്‍, എന്നിവര്‍  നേതൃത്വം നല്‍കി.  
1:41 AM

പഠന യാത്ര

കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പഠന യാത്രയില്‍ 

      കൃഷി   അറിവുകള്‍ നേടുന്നതിനും പുതിയ കൃഷി രീതികള്‍ പരിചയപ്പെടുന്നതിനുമായി കുണ്ടുര്‍ക്കുന്നു വി പി എ  യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ എരുതെന്പതി  വിത്ത് ഫാമിലേക്ക്    .  പഠന യാത്ര നടത്തി.ഒട്ടിക്കല്‍,പതിവയ്ക്കല്‍,മുകുളം ഒട്ടിക്കല്‍ എന്നിവയില്‍ പ്രചാരത്തിലുള്ള രീതികള്‍ നേരിട്ട് കണ്ടു 
പരിശീലനം നേടി. ഔഷധ സസ്യത്തോട്ടം,അസോള വളര്‍ത്തല്‍,  എന്നിവയും സന്ദര്‍ശിച്ചു.
                       നൂറു പശുക്കളെ വളര്‍ത്തുന്ന ഒരു ഫാമിലെക്കാന് പിന്നിട് പോയത്.പശുക്കളെ പരിപാലിക്കല്‍ ,തീറ്റ, പാല്‍ വിതരണം എന്നിവയിലെ പ്രായോഗികമായ അറിവുകള്‍ ഫാം ഉടമയായ സ്കറിയയുമായി അഭിമുഖം നടത്തി മനസ്സിലാക്കി.
..  ആസ്ത്രേലിയയുടെ ദേശീയ പക്ഷിയായ എമുവിനെ വളര്‍ത്തുന്ന പ്രകാശ് മേനോന്റെ മൈത്രി എമു ഉദ്യാനതിലെക്കാന് പിന്നിട് പോയത്. എനുവിനെ വളര്‍ത്തല്‍ , പ്രത്യേകതകള്‍, ഭക്ഷണം,എന്നിവ മനസ്സിലാക്കി.ഒട്ടക പക്ഷിയും അവിടെ കണ്ടത് കുട്ടികള്‍ക്ക് മുതല്‍കൂട്ടായി.വിവിധ തരാം  കണ്ടുനായകളെയും അവിടെ കണ്ടു
           മടക്ക  യാത്രയില്‍ ഓലവക്കെട്ടെത്തി പൈതൃക തീവണ്ടിയും കണ്ടാണ്‌ സംഘം  മടങ്ങിയത്.കെ ഉണ്ണികൃഷ്ണന്‍ ,പി കുഞ്ഞലവി, ശിവപ്രസാദ്,പരമേശ്വരന്‍,വഹീദ,ധന്യ,പ്രശാന്ത് എന്നി അട്യാപകരാന് പഠന യാത്രക്ക് നേതൃത്വം നല്‍കിയത്.സ്കൂള്‍ പരിസ്ഥ്തി ക്ലബ് ആണ് പഠന യാത്ര സംഘടിപ്പിച്ചത്.