2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു

2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു 924985148

Post Top Ad

Responsive Ads Here

Monday, December 26, 2011

5:41 AM

സാന്താക്ളോസ് കുണ്ടുര്‍കുന്നില്‍

            സാന്താക്ളോസ് കുണ്ടുര്‍കുന്നില്‍ 


ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സ്കൂളില്‍ സാന്താക്ലോസിന്റെ വരവ്.ഏഴാം തരാം വിദ്യാര്‍ഥിയായ മുഹമ്മദ്‌ റിഷാദ് ആണ് വേഷമിട്ടത്.എല്ലാ ക്ലാസുകളും സന്ദര്‍ശിച്ച സാന്താ കുട്ടികള്‍ക്ക് സമ്മാനങ്ങളും നല്‍കി.ജിംഗിള്‍ ബെല്‍സ് പാടി കരോള്‍ സംഘവും ഒപ്പം കൂടിയതോടെ സ്കൂള്‍ ആഘോഷത്തില്‍ ലയിച്ചു.

Sunday, December 4, 2011

1:41 AM

ശവ സംസ്കാരത്തിന് രാസ പ്രക്രിയ സംവിധാനവുമായി വിദ്യാര്‍ഥികള്‍


ശവ സംസ്കാരത്തിന് രാസ പ്രക്രിയ സംവിധാനവുമായി  വിദ്യാര്‍ഥികള്‍


                       ശവ സംസ്കാരത്തിന് രാസ പ്രക്രിയ സംവിധാനവുമായി  വിദ്യാര്‍ഥികള്‍ ജില്ല ശാസ്ത്രമേളയില്‍ അവതരിപ്പിച്ച ഇനം ശ്രദ്ധേയമായി .കുണ്ടുര്‍ക്കുന്നു വി പി എ സു പി സ്കൂള്‍ വിദ്യാര്തികളായ അനുരൂപ് , ത്വാഹിറ എന്നിവര്‍ ചേര്‍ന്നാണ് കെമിക്കല്‍ ക്രിമാടോരിയം എന്നാ നൂതന ആശയം അവതരിപ്പിച്ചത്.മുതദേഹം മാത്രമല്ല മറ്റു ജൈവ മാലിന്യങ്ങളും ഇത്തരത്തില്‍ സംസ്കരിക്കാംഎന്നു കുട്ടികള്‍ പറയുന്നു. വലിയ ഒരു ടാങ്ക് ആണ് ഇതിന്റെ പ്രധാന ഭാഗം.ഇതില്‍ പൊട്ടാസിയം ഹൈഡ്രോക്സൈഡെന്ന ശക്തിയേറിയ ആല്‍ക്കലി വെള്ളവുമായി ചേര്‍ത്ത് നിറക്കുന്നു.ഇതില്‍ ഘടിപ്പിച്ചിട്ടുള്ള അരിപ്പയോടു കൂടിയ പ്ലാറ്റ്‌ ഫോമില്‍ മുതദേഹം കിടത്തണം.രണ്ടു മനിക്കുറിനുള്ളില്‍ മുര്തദേഹം വിഘടിച്ചു ലായനിയില്‍ ചേരും.ടാങ്കിലെ ലായനിയെ പ്രത്യേക മര്‍ദ്ദത്തിലും ഉഷ്മാവിലും നിലനിര്‍ത്താനുള്ള സജ്ജെകരണങ്ങളും ഉണ്ട്.പ്ലാറ്റ്‌ ഫോമില്‍ ബാക്കിയാവുന്ന അസ്ഥികള്‍ മാറ്റി ക്രഷര്‍ യുനിറ്റില്‍ എത്തിച്ചു എല്ല് പൊടി ആക്കി മാറ്റുന്നു.ഇത് ജൈവവളമായി ഉപയോഗിക്കാം.ടാങ്കില്‍ ബാക്കി വരുന്ന ലായനിയെ ശുദ്ധീകരണത്തിന് ശേഷം ജല സേചനത്തിന് ഉപോയോഗിക്കാം.ഇതില്‍ മലിന വസ്തുക്കള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല .ശരീരത്തില്‍ ഘടിപ്പിച്ച ലോഹ ഭാഗങ്ങള്‍ പ്രത്യേകം മാറ്റിയെടുത്തു റീ സൈക്ക്ളിങ്ങിനു ഉപയോഗിക്കാം .ശവ സംസ്കാരത്തിന് നിലവിലുള്ള രീതികളെക്കാള്‍ ഊര്‍ജ ഉപയോഗം കുറവാണെനന്ന് മാതമല്ല വായു മലിനീകരണവും ഇല്ലെന്നും എവിടെയും സ്ഥാപിക്കാം എന്നതുമാണ് ഇതിന്റെ പ്രത്യേകത.ആഗോള താപനം കുറയ്ക്കുന്നു.മൃത ദേഹങ്ങള്‍ മാത്രമല്ല വന്‍കിട കാലി ഫാമുകള്‍, കോഴി ഫാമുകള്‍ ചന്തകള്‍ എന്നിവയോടനുബന്ധിച്ചും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍  കെമിക്കല്‍ ക്രിമാറ്റൊരിയം സ്ഥാപിക്കാം എന്നും കുട്ടികള്‍ പറയുന്നു.

Tuesday, November 22, 2011

6:38 PM

വായന കളരി തുടങ്ങി



വായന കളരി തുടങ്ങി 

വായന മൂല ശാക്തീകരണത്തിന്റെ ഭാഗമായി സ്കൂളില്‍ മനോരമ  വായനകളരി ആരംഭിച്ചു.സ്കൂള്‍ ലീഡര്‍ അബ്ദുല്‍ വാഹിദിന് മനോരമ പത്രം നല്‍കി പി ടി  എ  പ്രസിഡന്റ്‌ ടി മരക്കാര്‍ പദ്ധതി ഉത്ഘാടനം ചെയ്തു. ഹെഡ്‌ മാസ്റ്റര്‍ ടി മോഹന ദാസ്‌, സ്റ്റാഫ്‌ സെക്രടറി പി കുഞ്ഞലവി, കെ ഗംഗാധരന്‍, മനോരമ പ്രതിനിധി ജിന്‍സണ്‍ സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.


Saturday, November 12, 2011

7:21 AM

ദേശീയ വിദ്യാഭ്യാസ ദിനാചരണം ജില്ല തല ഉത്ഘാടനം കുണ്ടുര്‍ക്കുന്നില്‍


ദേശീയ വിദ്യാഭ്യാസ ദിനാചരണം ജില്ല തല ഉത്ഘാടനം കുണ്ടുര്‍ക്കുന്നില്‍ 


വിദ്യാഭ്യാസത്തിന്റെ മാനവിക മുഖം തിരിച്ചു കൊണ്ടുവരണമെന്ന് മണ്ണാര്‍ക്കാട് എം എല്‍ എ  ശംസുദ്ധീന്‍ .ദേശീയ വിദ്യാഭ്യാസ ദിനാചരണം ജില്ല തല ഉത്ഘാടനം കുണ്ടുര്‍ക്കുന്നില്‍ നിര്‍വഹിക്കുകയാണ് അദ്ദേഹം
ജില്ല പ്രോഗ്രാം ഓഫീസര്‍ മീനാക്ഷികുട്ടി ,ബ്ലോക്ക്‌ പഞ്ചായത്ത് ചെയര്‍ പെര്സണ്‍ പി റഫീഖ ,ജില്ല പ്രൊജക്റ്റ്‌ ഓഫീസര്‍ ലീലാമ്മ വര്‍ഗീസ് ,ഡയറ്റ് പ്രിന്‍സിപ്പല്‍ സി..ബാബു, മണ്ണാര്‍ക്കാട്‌ എ ഇ ഓ ദാമൂദരന്‍ നമ്പീശന്‍, ബ്ലോക്ക്‌ അംഗം ശാന്ത കുമാരി, ഹരിശ്രീ ജില്ല കോഡിനെറ്റാര്‍ എസ വി രാമനുണ്ണി, ബ്ലോക്ക്‌ അംഗം പാരശേരി ഹസന്‍, വി പി എ യു പി സ്കൂള്‍ പ്രധാനാധ്യാപകന്‍ ടി മോഹനടാസ്‌,ടി എം അനുജന്‍, കെ ടി വിജയന്‍, ടി മരക്കാര്‍, എന്‍ അബ്ബാസലി, കെ ജി ബാബു എന്നിവര്‍ പ്രസംഗിച്ചുഇരു നൂറിലധികം രക്ഷിതാക്കള്‍ പങ്കെടുത്തു.

Saturday, October 29, 2011

8:50 AM

ആവേശമായി സ്കൂള്‍ കായിക മേള

                          ആവേശമായി സ്കൂള്‍ കായിക മേള


നാല്  ടീമുകളുടെ മാര്‍ചു പാസ്റ്റോയാണ് ഇക്കൊല്ലംആയിക മേള ആരംഭിച്ചത്.ഹെഡ്‌ മാസ്റെര്‍ ടി മോഹനടാസ്‌ സല്യൂട്ട് സ്വീകരിച്ചു. അധ്യ്യപകര്‍ക്കും ഇക്കൊല്ലം കായിക മത്സരങ്ങള്‍ ഉണ്ടായിരുന്നു,സ്ത്രീകളുടെ ഷോട്ട് പുത മത്സരത്തില്‍ സുനിത ടീച്ചര്‍,പ്രസന്ന ടീച്ചര്‍, പത്മിനി ടീച്ചര്‍, സാവിത്രി ടീച്ചര്‍,ധന്യ ടീച്ചര്‍ ,വാഹിദ ടീച്ചര്‍, ജയലക്ഷ്മി ടീച്ചര്‍ എന്നിവര്‍ പങ്കെടുത്.അധ്യാപകരുടെ മത്സരത്തിനു ഗംഗാധരന്‍ മാസ്റെര്‍, കെ ഉണ്ണികൃഷ്ണന്‍, കെ വി അരുണ്‍ പി എ  സഫീര്‍, പി കുഞ്ഞലവി, നൌഫല്‍ എന്നിവര്‍ പങ്കെടുത്തു.




                                        കുട്ടികളുടെ മത്സരങ്ങള്‍ക്ക് വിജയികള്‍ ആയവര്‍ക്ക് സംമനഗലും സര്ടിഫിക്കട്ടും നല്‍കി.ബ്ലു ടീം ഓവറോള്‍ ചാമ്പ്യന്മാര്‍ ആയി.,

Wednesday, October 19, 2011

12:58 AM

സര്‍ഗ ഭാവനകള്‍ ലോകത്തെ നവീകരിക്കുമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു



സര്‍ഗ ഭാവനകള്‍ ലോകത്തെ നവീകരിക്കുമെന്ന് കവി മണമ്പൂര്‍ രാജന്‍ ബാബു 



കവി മണമ്പൂര്‍ രാജന്‍ ബാബുവുമായി സ്കൂള്‍  വിദ്യാരംഗം സാഹിത്യ വേദി അംഗങ്ങള്‍ അഭിമുഖം നടത്തി
കവിയുടെ രചനകളെ പറ്റിയും ,എഴുത്തിന്റെ നാള്‍ വഴികളെ പറ്റിയും  കുട്ടികള്‍ ചോദിച്ചറിഞ്ഞു.കവിതയില്‍ വേറിട്ട  ശബ്ദം കേള്പ്പിക്കുകയാണ് പുതിയ തലമുറയുടെ ദൌത്യമെന്നു കവി പറഞ്ഞു.വളരെ ചെറുപ്പത്തില്‍ തന്നെ സാഹിത്യ രംഗത്തേക്കും ,ഇന്ന് എന്ന മിനി മാഗസീനിലെക്കും എത്തി ജീവിതത്തിന്റെ മുക്കാല്‍ പങ്കും കവിതയ്ക്ക് വേണ്ടി ഉഴിഞ്ഞു വച്ച  കവി കുട്ടികളുടെ ഇന്നത്തെ രചന രീതികളെ അധികരിച്ച് സംസാരിച്ചു.പ്രധാനാധ്യാപകന്‍  ടി മോഹനദാസ്‌, ടി വി പ്രസന്ന, കെ വി പദ്മജ ,കെ ശിവപ്രസാദ്‌എന്നിവര്‍  നേതൃത്വം നല്‍കി..


Thursday, October 13, 2011

8:39 PM

സ്കൂള്‍ കലോത്സവം നടത്തി

             അരങ്ങുണര്‍ത്തി സ്കൂള്‍ കലോത്സവം 




 കുട്ടികളുടെ കഴിവുകള്‍ മാറ്റുരച്ചു സ്കൂള്‍ കല്ത്സവം നടന്നു. നൃത്ത ഇനങ്ങള്‍ , ഒപ്പന , തിരുവാതിര കളി എന്നിവയ്ക്ക് പങ്കാളിത്തം ഏറിയത് ശ്രദ്ധേയമായി.ഹെഡ്‌ മാസ്റ്റര്‍ ടി മോഹനദാസ്‌ ഉത്ഘാടനം ചെയ്തു. മൂന്നു വേദികളില്‍ ആയി നടന്ന പരിപാടികള്‍ക്ക് അരുണ്‍ ദേവ് ,എന്‍ ജയലക്ഷ്മി, സഫീര്‍, എ.പ്രഗീഷ്‌ ,ഉണ്ണികൃഷ്ണന്‍ ,കെ എം പരമേശ്വരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Sunday, October 9, 2011

1:39 AM

ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള

സ്കൂള്‍ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള 


സ്കൂള്‍ തല ശാസ്ത്ര സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ മേള ഹെഡ്‌ മാസ്റെര്‍ ടി മോഹന ദാസ്‌ ഉത്ഘാടനം ചെയ്തു ഗണിത മേള, ശാസ്ത മേള ,സാമൂഹ്യ ശാസ്ത്ര മേള , പ്രവര്‍ത്തി പരിചയ മേള എന്നിവയില്‍ നാനൂറിലധികം കുട്ടികള്‍ പങ്കെടുത്തു.പി കുഞ്ഞലവി,ടി വി പ്രസന്ന, വഹിട, ജയലക്ഷ്മി,വിജയലക്ഷ്മി, പ്രഗിഷ്‌, കെ എം പരമേശ്വരന്‍, കെ ശിവപ്രസാദ്‌ ,അരുണ്‍, സഫീര്‍, കെ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി..

Tuesday, September 13, 2011

9:47 AM

vidyapradayini: ഓണം ആഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പെണ്‍കുട്ടികള്‍  ...

vidyapradayini: ഓണം ആഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പെണ്‍കുട്ടികള്‍ ...: ഓണം ആഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പെണ്‍കുട്ടികള്‍ വടം വലി മത്സരം നടന്നു. പതിനെട്ടുടീമുകള്‍ കൈക്കരുത് തെളിയിച്ച മത്സരം കാണികള്‍ക്ക് ഹരമായി. ...
9:42 AM

പെണ്‍കുട്ടികള്‍ ക്ക് വടം വലി മത്സരം

ഓണം ആഘോഷതോടനുബന്ധിച്ചു സ്കൂളില്‍ പെണ്‍കുട്ടികള്‍ ക്ക്  വടം വലി മത്സരം നടന്നു. പതിനെട്ടുടീമുകള്‍
കൈക്കരുത് തെളിയിച്ച മത്സരം കാണികള്‍ക്ക് ഹരമായി. ആണ്‍ കുട്ടികള്‍ മാത്രം കളിക്കുന്ന കായിക വിനോദ മേഖലകളിലേക്ക്   കൂടി പെണ്‍കുട്ടികള്‍  കടന്നു വരുന്നത് പുതുമയായി. പ്രധാന അദ്ധ്യാപകന്‍ ടി മോഹനദാസ് ഉത്ഘാടനംചെയ്തു  കായിക അദ്ധ്യാപകന്‍ കെ ഉണ്ണികൃഷ്ണന്‍, കെ സുനിത, സി എച് വഹിട , ഇ പ്രഗീഷ്, കെ വി അരുണ്‍ ദേവ് , കെ എം പരമേശ്വരന്‍, പി ഉണ്ണികൃഷ്ണന്‍ ,നൌഫല്‍, എം ധന്യ, ടി വി പ്രസന്ന ,  സഫീര്‍, കെ ശിവപ്രസാദ്, കെ ഗംഗാധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 

Tuesday, August 23, 2011

1:18 AM

പെണ്‍കുട്ടികള്‍ ക്ക് വടം വലി മത്സരം

വിദ്യാരംഗം  കലാസാഹിത്യവേദി ഉത്ഘാടനം 

  സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി മാപ്പിളപാട്ട് കലാകാരന്‍ നാസര്‍ വല്ലപ്പുഴ ഉത്ഘാടനം ചെയ്തു. മാപ്പിള പാട്ടില വിവിധ ശാഖകളെ പറ്റിയും മാപ്പിള പാട്ടിലെ പുതിയ പ്രവണതകളെ പറ്റിയും സെമിനാറും അഭിമുഖവും നടന്നു. ഹെഡ് മാസ്റെര്‍ ടി മോഹനദാസ് ,കെ വി പദ്മജ, പി കുഞ്ഞലവി,എന്നിവര്‍ പ്രസംഗിച്ചു.
ഷമീമ മാപ്പിളപാട്ട് അവതരിപ്പിച്ചു.

Thursday, August 18, 2011

10:37 PM

ദേശീയ പാതയോരത്തെ ഹരിതാഭമാക്കാന്‍ വിദ്യാര്‍ഥികള്‍

ദേശീയ പാതയോരത്തെ ഹരിതാഭമാക്കാന്‍  വിദ്യാര്‍ഥികള്‍



 ജൈവ വൈവിധ്യ സന്ദേശവുമായി ദേശീയപാതയോരത്ത് മരം വച്ച് പിടിപ്പിക്കുന്ന പദ്ധതിയുമായി സ്കൂള്‍ പരിസ്ഥിതി ക്ലബ്. നാട്ടു പിലാവുകളെ സംരക്ഷിക്കുക എന്നാ ലക്ഷ്യത്തോടെ ഉണ്ടാക്കിയ നാഴ്സരിയിലെ തൈകള്‍  ദേശീയ പാതയിലെ കൊടക്കാട് മുതല്‍ അന്‍പത്തി അഞ്ചാം മെയില്‍ വരെയാണ് കുട്ടികള്‍ മരം നട്ടത്.
   തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡണ്ട്‌ തിരുത്ത്തിന്മേല്‍ സരോജിനി ഉത്ഘാടനം  ചെയ്തു.       സൈലന്റ്  വാലി അസിസ്ടന്റ്റ് വൈല്‍ഡ് ലൈഫു വാര്‍ഡന്‍ സനുഷ്, ഫോരസ്റെര്‍ ചന്ദ്രന്‍,സിജി,ഹെഡ് മാസ്റ്റര്‍ ടി മോഹനദാസ്, കെ  ഗംഗാധരന്‍, ഉണ്ണികൃഷ്ണന്‍, കെ എം പരമേശ്വരന്‍, എ പ്രഗീഷ്, കെ ശിവപ്രസാദ്,റസാക്ക് , കഞ്ഞവര, കുഞ്ഞാന്‍, വാസു കളരിക്കല്‍, പി കുഞ്ഞലവി മാസ്റര്‍, എന്നിവര്‍  നേതൃത്വം നല്‍കി.  
1:41 AM

പഠന യാത്ര

കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പഠന യാത്രയില്‍ 

      കൃഷി   അറിവുകള്‍ നേടുന്നതിനും പുതിയ കൃഷി രീതികള്‍ പരിചയപ്പെടുന്നതിനുമായി കുണ്ടുര്‍ക്കുന്നു വി പി എ  യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ എരുതെന്പതി  വിത്ത് ഫാമിലേക്ക്    .  പഠന യാത്ര നടത്തി.ഒട്ടിക്കല്‍,പതിവയ്ക്കല്‍,മുകുളം ഒട്ടിക്കല്‍ എന്നിവയില്‍ പ്രചാരത്തിലുള്ള രീതികള്‍ നേരിട്ട് കണ്ടു 
പരിശീലനം നേടി. ഔഷധ സസ്യത്തോട്ടം,അസോള വളര്‍ത്തല്‍,  എന്നിവയും സന്ദര്‍ശിച്ചു.
                       നൂറു പശുക്കളെ വളര്‍ത്തുന്ന ഒരു ഫാമിലെക്കാന് പിന്നിട് പോയത്.പശുക്കളെ പരിപാലിക്കല്‍ ,തീറ്റ, പാല്‍ വിതരണം എന്നിവയിലെ പ്രായോഗികമായ അറിവുകള്‍ ഫാം ഉടമയായ സ്കറിയയുമായി അഭിമുഖം നടത്തി മനസ്സിലാക്കി.
..  ആസ്ത്രേലിയയുടെ ദേശീയ പക്ഷിയായ എമുവിനെ വളര്‍ത്തുന്ന പ്രകാശ് മേനോന്റെ മൈത്രി എമു ഉദ്യാനതിലെക്കാന് പിന്നിട് പോയത്. എനുവിനെ വളര്‍ത്തല്‍ , പ്രത്യേകതകള്‍, ഭക്ഷണം,എന്നിവ മനസ്സിലാക്കി.ഒട്ടക പക്ഷിയും അവിടെ കണ്ടത് കുട്ടികള്‍ക്ക് മുതല്‍കൂട്ടായി.വിവിധ തരാം  കണ്ടുനായകളെയും അവിടെ കണ്ടു
           മടക്ക  യാത്രയില്‍ ഓലവക്കെട്ടെത്തി പൈതൃക തീവണ്ടിയും കണ്ടാണ്‌ സംഘം  മടങ്ങിയത്.കെ ഉണ്ണികൃഷ്ണന്‍ ,പി കുഞ്ഞലവി, ശിവപ്രസാദ്,പരമേശ്വരന്‍,വഹീദ,ധന്യ,പ്രശാന്ത് എന്നി അട്യാപകരാന് പഠന യാത്രക്ക് നേതൃത്വം നല്‍കിയത്.സ്കൂള്‍ പരിസ്ഥ്തി ക്ലബ് ആണ് പഠന യാത്ര സംഘടിപ്പിച്ചത്.

Saturday, July 2, 2011

8:14 AM

രഹസ്യ ബാലെറ്റ് സംവിധാനത്തിലുടെ സ്കൂള്‍ തിരഞ്ഞെടുപ്പ്

രഹസ്യ ബാലെറ്റ് സംവിധാനത്തിലുടെ സ്കൂള്‍
തിരഞ്ഞെടുപ്പ്



കുണ്ടുര്കുന്നു സ്കൂളില്‍ ജനായത്ത മാതൃകയില്‍ സ്കൂള്‍ ലീഡര്‍ തിരഞ്ഞെടുപ്പ് നടത്തി.പത്രിക സ്വീകരിക്കല്‍ മുതല്‍ വോട്ടു എണ്ണി  തിട്ടപ്പെടുത്തല്‍ വരെ ഉള്‍പെടുത്തി
ആണ് തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചത് .സ്കൂള്‍ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലാണ്
തിരഞ്ഞെടുപ്പ് നടന്നത്.അബ്ദുല്‍ വാഹിദ്  ലീഡര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു.

Tuesday, June 28, 2011

7:32 AM

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം



കുണ്ടുര്‍ക്കുന്നു വി പി യെ യു പി സ്കൂളില്‍ നടന്ന കര്‍ഷകനുമായി ഇത്തിരി നേരം പരിപാടി ശ്രദ്ധേയമായി.മികച്ച കര്‍ഷകനായി പുരസ്കാരം ലഭിച്ച പ്രദേശത്തെ കര്‍ഷക കാരണവര്‍ കുഞ്ഞുണ്ണി നായരുമായാണ് അഭിമുഖം നടന്നത്.പഴയ കാല വിത്തിനങ്ങള്‍, കൃഷി രീതികള്‍, ജല സേചനം, കൃഷി ആയുധങ്ങള്‍, കര്‍ഷക ജീവിതം എന്നിവയെ പറ്റി കര്‍ഷകനില്‍ നിന്ന് നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ആയി.മണ്ണിനെ സ്നേഹിച്ചു പോന്നു വിളയിച്ച പഴയ കാലത്തിന്റെ  നേരറിവുകള്‍ കുട്ടികള്‍ക്ക് മുമ്പില്‍ പറയുമ്പോള്‍ കര്‍ഷകനു ഏറെ സംതൃപ്തി.നെല്‍ കൃഷി കുറഞ്ഞതാണ് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് കര്‍ഷകന്‍ പറയുമ്പോള്‍ അതില്‍ നിന്നും അടുത്ത തലമുറ പഠിക്കേണ്ട പാഠം കൃഷിയുടെതെന്നു കുട്ടികള്‍ തിരിച്ചറിയുന്നു.നാല് വരി പാതയോ പുക തുപ്പുന്ന വ്യവസായസാല കളോ കൊണ്ട് വരുന്നതിനു പകരം കൃഷി ഒഴിഞ്ഞ പാടങ്ങള്‍ വീണ്ടും സൃഷ്ടിചെടുക്കുകയാണ് വേണ്ടതെന്നു പഴമനസ്സ്‌. .സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്. ഹെഡ് മാസ്റെര്‍ ടി മോഹനടാസ്, കെ ഉണ്ണികൃഷ്ണന്‍, കെ ശിവപ്രസാദ്, വനജ, വസന്ത,സൌമ്യ ,സബിത എന്നിവര്‍ നേതൃത്വം നല്‍കി.കര്‍ഷകനെ കുട്ടികള്‍ പൊന്നാട അണിയിച്ചു.

Monday, June 27, 2011

8:23 AM

നവാഗതര്‍ക്ക് സ്നേഹത്തൊപ്പി

നവാഗതര്‍ക്ക് സ്നേഹത്തൊപ്പി അണിയിച്ചു സ്വീകരണം .പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.സരസ്വതി ടീച്ചര്‍,മീന കുമാരി,നേതൃത്വം നല്‍കി. ടി മോഹനടാസ് ഉദ്ഘാടനം ചെയ്തു. ടി മരക്കാര്‍  കെ ഉണ്ണി കൃഷ്ണന്‍ ,കെ ശിവപ്രസാദ് പ്രസംഗിച്ചു.

Saturday, June 25, 2011

8:39 AM

കുണ്ടുര്‍കുന്നില്‍ അക്ഷരദീപം

കുണ്ടുര്‍കുന്നില്‍ അക്ഷരദീപം


വായന വാരം ആചരിക്കുന്നതിന്റെ  ഭാഗമായി കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ അക്ഷരദീപം കൊളുത്തി. അ എന്നാ അക്ഷരം മണ്ചെരാതുകള്‍ കൊളുത്തി ചിത്രീകരിച്ചാണ് കുട്ടികള്‍ വായനയും അക്ഷരവും ഹൃദയത്തോട് ചേര്‍ത്തത്. ഹെഡ് മാസ്റ്റര്‍ ടി മോഹനദാസ്, ശിവപ്രസാദ് ,കെ ഗംഗാധരന്‍, അരുണ്ടെവ്, പ്രഗിഷ്, വഹിട, പി സാവിത്രി, ജയ ലക്ഷ്മി ,പ്രശാന്ത്, നൌഫല്‍,പി കുഞ്ഞലവി, ജയലത ,പരമേശ്വരന്‍ , കെ ഉണ്ണികൃഷ്ണന്‍ ,പി ഉണ്ണികൃഷ്ണന്‍ എന്നി അധ്യാപകരും വിദ്യാരംഗം കലാ സാഹിത്യവേദി പ്രവര്‍ത്തകരായ വിദ്യാര്‍ഥികളും നേതൃത്വം നല്‍കി..

Wednesday, March 23, 2011

7:51 AM

സ്നേഹവിരുന്ന്

കുണ്ടൂര്‍ കുന്നു വി പി എ യു പി സ്കൂളില്‍ നിന്നും വിടപറയുന്ന ഏഴാം തരം വിദ്യാര്‍ത്ഥികള്‍ക്ക് സ്നേഹവിരുന്നു നല്‍കി.ഹെഡ് മാസ്റ്റര്‍ ടി മോഹനനദാസ് ഉത്ഘാടനം ചയ്തു. പി കുഞ്ഞലവി,കെ ശിവപ്രസാദ് ,സി വി വസന്ത കുമാരി, പി ആയിഷ ടീച്ചര്‍, കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. രേവതി ഉണ്ണി,രോഹിണി,എന്നിവര്‍ കുട്ടികളെ പ്രതിനിധീകരിച്ചു പ്രസംഗിച്ചു  

Monday, March 21, 2011

7:28 AM

തുടിതാളം നാടന്‍ പാട്ട് അവതരണത്തില്‍



                                            തുടിതാളം    നാടന്‍ പാട്ട്  അവതരണത്തില്‍




കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ തനതു നാടന്‍ പാട്ട് സംഘം രൂപീകരിച്ചു. അന്യം നിന്ന് പോവുന്ന നാടന്‍ കലകളെ പുനരുജ്ജീവിപ്പിക്കാനയുള്ള എസ് എസ് എ പദ്ധതി പ്രകാരമാണ് സംഘം രൂപീകരിച്ചത്. സ്കൂള്‍ വാര്‍ഷികം, വിദ്യാലയ മികവുകളുടെ സംഗമം തുടങ്ങിയ വേദികളിലും തെന്ജീരി ക്ഷേത്രത്തിലെ ഉത്സവത്തിനും വിദ്യാര്‍ഥികള്‍ നാടന്‍ പാട്ട് അവതരിപ്പിച്ചു. നിഖില്‍ രാജ് ,രേവതി ഉണ്ണി ,വരദ ,വന്ദന, മഹിമ, ശാരിക, പ്രവീണ ആതിര, പി പി ആതിര ,ദീപക്, ധനില്‍, രഞ്ജിത്ത് ,ആതിര രാജേന്ദ്രന്‍, സുജിത് ,അനഘാ ,ശിവദാസന്‍,രാധാകൃഷ്ണന്‍,സുനില്‍,പ്രശാന്ത്, ജയ പ്രകാശ് എന്നിവരാണ് സംഘത്തില്‍.





Monday, February 21, 2011

6:37 AM

പുഴയും ഞാനും


കവിത


പുഴയും ഞാനും


ഒരിക്കല്‍ ഞാന്‍
പുഴയെ നോക്കി ചിരിച്ചു
ഇന്ന് പുഴ
 എന്നെ നോക്കി കരയുന്നു


വരദ യു കെ
ഏഴാം തരാം ഇ
വിപിയുപിഎസ്‌
കുണ്ടൂര്‍കുന്നു

Tuesday, February 15, 2011

5:27 AM

യാത്രയയപ്പും സ്കൂള്‍ വാര്‍ഷികവും








വിദ്യപ്രദായിനി വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും സ്കൂള്‍ വാര്‍ഷികവും 


കുണ്ടുര്‍ക്കുന്നിന്റെ വിദ്യപ്രദായിനി സ്കൂള്‍ സേവനപാതയില്‍ അറുപത്തി രണ്ടു വര്ഷം പിന്നിട്ടു.
വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരായ പി ആയിഷ ടീച്ചര്‍ ,ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ ,നാടിന്റെ ഉത്സവമായി നടന്നു. സ്കൂള്‍ പ്രി പ്രൈമറി വിഭാഗം വിദ്യാര്തികളുടെ കലാപരിപാടികളും ഉണ്ടായി.

     രാവിലെ പി ടി എ പ്രസിഡന്റ്‌ ടി മരക്കാര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു.പ്രി പ്രൈമറി വിദ്യാര്‍തികളുടെ കലാപരിപാടികള്‍ നടന്നു.പി ടി എ പ്രസിഡന്റ്‌  ടി .മരക്കാര്‍ സമ്മാന വിതരണം നടത്തി.
                                വൈകിട്ട് നടന്ന സുഹൃത്ത് സമ്മേളനം തച്ചനാട്ടുകര പഞ്ചയാത്ത് പ്രസിഡന്റ്‌ തിരുതിന്മേല്‍ സരോജിനി ഉത്ഘാടനം  ചെയ്തു.സ്കൂള്‍ ഹെഡ് മാസ്റെര്‍ ടി മോഹനടാസ്,ടി എസ്‌ എന്‍ എം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ കെ ടി വിജയന്‍ , ടി എം അനുജന്‍, പി കുഞ്ഞലവി, ടി എം എസ നബൂതിരിപാട്, ബ്ലോക്ക് മെമ്പര്‍ ശാന്തകുമാരി , കെ ഗംഗാധരന്‍, എ ശിവരാമന്‍, എ ഇ ഓ ദാമോദരന്‍നമ്പീശന്‍ ,ശ്രീദേവി ,പ്രസന്ന, സാവിത്രി എന്നിവര്‍ പ്രസംഗിച്ചു.

                             വാര്‍ഷികം പ്രശസ്ത നാടക രചയിതാവ് കെ പി എസ് പയ്യനെടം  ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് അധ്യാപക  അവാര്‍ഡ് ജേതാവ് എസ് വി രാമനുണ്ണി, വി വി നീലകണ്ഠന്‍, ടി മോഹനടാസ്, പി കുഞ്ഞലവി ,തച്ചനാട്ടുകര പഞ്ചായത്ത് വിദ്യാഭ്യാസ  സ്റാന്റിംഗ്    കമ്മറ്റി ചെയര്‍മാന്‍ കൊങ്ങത് ഹംസ, ടി മരക്കാര്‍, ടി എം അനുജന്‍, നാരായണന്‍ നമ്പുതിരി ,  കെ എം പരമേശ്വരന്‍, എന്നിവര്‍ പ്രസംഗിച്ചു.ഒപ്പന ,ദഫ് ,നടന്‍ പാട്ട് , ഡാന്‍സ് , നാടകം, എന്നിവ നടന്നു.സ്കൂള്‍ മലയാളം മാഗസിന്‍ നിറവ്‌ , ഇംഗ്ലീഷ് മാഗസിന്‍ reflections  എന്നിവ പ്രകാശനം ചെയ്തു.  

കെ പി എസ്‌ പയ്യനെടം വാര്‍ഷികം ഉത്ഘാടനം  ചെയ്യുന്നു  


Sunday, February 6, 2011

8:02 AM

മോണോ ആക്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി കുഞ്ഞലവി മാസ്റ്റർക്ക്

പാലക്കാട് ജില്ല അറബിക് അധ്യാപകര്‍ക്കുള്ള മോണോ ആക്റ്റ് മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ പി കുഞ്ഞലവി മാസ്റെര്‍
വി പി എ യു പി സ്കൂള്‍ കുണ്ടൂര്‍കുന്നു

ആലുവയില്‍ നടന്ന സംസ്ഥാന ശാസ്ത്ര മേളയില്‍ ടീച്ചിംഗ് ഐഡ്‌ ഇനത്തില്‍ എ ഗ്രേഡ് നേടിയ  കെ ശിവപ്രസാദ് 
വി പി എ യു പി സ്കൂള്‍ കുണ്ടൂര്‍കുന്നു

Friday, February 4, 2011

6:25 AM
അറിവിന്റെ പാതയില്‍ വിദ്യാപ്രടായിനി അപ്പെര്‍ പ്രൈമറി സ്കൂള്‍ തിളക്കമാര്‍ന്ന അറുപത്തി രണ്ടാം വര്‍ഷത്തിലേക്ക്.

ഒരു ഗ്രാമത്തിന്റെ മുഖശ്രീ ആയി മാറിയ വിദ്യാലയം

ഒരു ഗ്രാമത്തെ വിദ്യയുടെ വെളിച്ചത്തിലേയ്ക്കു കൈ പിടിച്ചു നടത്തിയ തെനെഴി ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ക്രാന്ത ദര്‍ശനത്തിന്റെ    സല്‍ഫലം 

വിദ്യാപ്രടയിനി അപ്പര്‍ പ്രൈമറി സ്കൂള്‍

കുണ്ടൂര്‍കുന്ന്
തച്ചനാട്ടുകര
മണ്ണാര്‍ക്കാട്