വിദ്യപ്രദായിനി വിരമിക്കുന്ന ജീവനക്കാര്‍ക്കുള്ള യാത്രയയപ്പും സ്കൂള്‍ വാര്‍ഷികവും
കുണ്ടുര്‍ക്കുന്നിന്റെ വിദ്യപ്രദായിനി സ്കൂള്‍ സേവനപാതയില്‍ അറുപത്തി രണ്ടു വര്ഷം പിന്നിട്ടു.
വാര്‍ഷികവും വിരമിക്കുന്ന ജീവനക്കാരായ പി ആയിഷ ടീച്ചര്‍ ,ബാലകൃഷ്ണന്‍ എന്നിവര്‍ക്കുള്ള യാത്രയയപ്പും വിപുലമായ പരിപാടികളോടെ ,നാടിന്റെ ഉത്സവമായി നടന്നു. സ്കൂള്‍ പ്രി പ്രൈമറി വിഭാഗം വിദ്യാര്തികളുടെ കലാപരിപാടികളും ഉണ്ടായി.
രാവിലെ പി ടി എ പ്രസിഡന്റ് ടി മരക്കാര്‍ പതാക ഉയര്‍ത്തിയതോടെ പരിപാടികള്‍ ആരംഭിച്ചു.പ്രി പ്രൈമറി വിദ്യാര്‍തികളുടെ കലാപരിപാടികള്‍ നടന്നു.പി ടി എ പ്രസിഡന്റ് ടി .മരക്കാര്‍ സമ്മാന വിതരണം നടത്തി.
വൈകിട്ട് നടന്ന സുഹൃത്ത് സമ്മേളനം തച്ചനാട്ടുകര പഞ്ചയാത്ത് പ്രസിഡന്റ് തിരുതിന്മേല്‍ സരോജിനി ഉത്ഘാടനം ചെയ്തു.സ്കൂള്‍ ഹെഡ് മാസ്റെര്‍ ടി മോഹനടാസ്,ടി എസ് എന്‍ എം ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പല്‍ കെ ടി വിജയന്‍ , ടി എം അനുജന്‍, പി കുഞ്ഞലവി, ടി എം എസ നബൂതിരിപാട്, ബ്ലോക്ക് മെമ്പര്‍ ശാന്തകുമാരി , കെ ഗംഗാധരന്‍, എ ശിവരാമന്‍, എ ഇ ഓ ദാമോദരന്‍നമ്പീശന്‍ ,ശ്രീദേവി ,പ്രസന്ന, സാവിത്രി എന്നിവര്‍ പ്രസംഗിച്ചു.
വാര്‍ഷികം പ്രശസ്ത നാടക രചയിതാവ് കെ പി എസ് പയ്യനെടം ഉത്ഘാടനം ചെയ്തു.സ്റ്റേറ്റ് അധ്യാപക അവാര്‍ഡ് ജേതാവ് എസ് വി രാമനുണ്ണി, വി വി നീലകണ്ഠന്‍, ടി മോഹനടാസ്, പി കുഞ്ഞലവി ,തച്ചനാട്ടുകര പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കൊങ്ങത് ഹംസ, ടി മരക്കാര്‍, ടി എം അനുജന്‍, നാരായണന്‍ നമ്പുതിരി , കെ എം പരമേശ്വരന്‍, എന്നിവര്‍ പ്രസംഗിച്ചു.ഒപ്പന ,ദഫ് ,നടന്‍ പാട്ട് , ഡാന്‍സ് , നാടകം, എന്നിവ നടന്നു.സ്കൂള്‍ മലയാളം മാഗസിന്‍ നിറവ് , ഇംഗ്ലീഷ് മാഗസിന്‍ reflections എന്നിവ പ്രകാശനം ചെയ്തു.
![]() |
കെ പി എസ് പയ്യനെടം വാര്‍ഷികം ഉത്ഘാടനം ചെയ്യുന്നു |
No comments:
Post a Comment