കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം
കുണ്ടുര്‍ക്കുന്നു വി പി യെ യു പി സ്കൂളില്‍ നടന്ന കര്‍ഷകനുമായി ഇത്തിരി നേരം പരിപാടി ശ്രദ്ധേയമായി.മികച്ച കര്‍ഷകനായി പുരസ്കാരം ലഭിച്ച പ്രദേശത്തെ...
നവാഗതര്‍ക്ക് സ്നേഹത്തൊപ്പി അണിയിച്ചു സ്വീകരണം .പ്രവേശനോത്സവത്തിന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.സരസ്വതി ടീച്ചര്‍,മീന കുമാരി,നേതൃത്വം നല്കി. ടി മോഹനടാസ് ഉദ്ഘാടനം ചെയ്തു. ടി മരക്കാര്‍ ...
കുണ്ടുര്‍കുന്നില്‍ അക്ഷരദീപം
വായന വാരം ആചരിക്കുന്നതിന്റെ ഭാഗമായി കുണ്ടുര്കുന്നു വി പി എ യു പി സ്കൂളില്‍ അക്ഷരദീപം കൊളുത്തി. അ എന്നാ അക്ഷരം മണ്‍ചെരാതുകള്‍ കൊളുത്തി ചിത്രീകരിച്ചാണ് കുട്ടികള്‍ വായനയും...
പാലക്കാട് ജില്ല മണ്ണാര്‍ക്കാട് ഉപ ജില്ലയിലെ തച്ചനാട്ടുകര പഞ്ചായത്തിലെ കുണ്ടൂര്‍ക്കുന്നിലാണ് വിദ്യാപ്രദായിനി അപ്പര്‍ പ്രൈമറി സ്കൂള്‍. 1949 ആഗസ്റ്റ് 9 നു ആരംഭിച്ച ഈ സരസ്വതീക്ഷേത്രം സ്ഥാപിക്കപ്പെട്ടത് തേനേഴി ശങ്കരന് നമ്പൂതിരിപ്പാട് എന്ന ദീര്‍ഘദര്‍ശിയുടെ പുണ്യ ഹസ്തങ്ങളാലാണ്.തുടക്കത്തില്‍ ഒരു നാലുകാലോലപ്പുരയില്‍ രണ്ടു ഡിവിഷനുകളോടെ ലോവര്‍ പ്രൈമറി ആയി ആയിരുന്നു സ്കൂള്‍ പ്രവര്‍ത്തനം .ശ്രീ കെ ഗോപാലന് നായര്‍ ആയിരുന്നു ആദ്യ പ്രധാനാധ്യാപകന് .കെ ടി കരുണാകരന് നായര്‍ സഹ അധ്യാപകനും. 1956 ല്‍ തേനേഴി ശങ്കരന് നമ്പൂതിരിപ്പാടിന്റെ അക്ഷീണ പരിശ്രമത്തിന്റെ ഫലമായി സ്കൂള്‍ അപ്പര്‍ പ്രൈമറി ആയി ഉയര്‍ത്തപ്പെട്ടു .അന്ന് തൊട്ടിന്നെവരെ ജില്ലയിലെ വിദ്യാലയങ്ങളില്‍ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന വിധത്തിലാണ് സ്കൂള്‍ പ്രവര്‍ത്തനം .യു പി സ്കൂളിന്റെ തുടര്‍ച്ചയായി 1962 ല്‍ ഹൈസ്കൂളും, 2010 ല്‍ ഹയര്‍ സെക്കണ്ടറി സ്കൂളും സ്ഥാപിക്കപ്പെട്ടത് വിദ്യാഭ്യാസ തല്പരരായ മാനേജ് മെന്റിന്റെ പ്രയത്നം കൊണ്ടാണ് .ഒരു നാടിന്റെ തന്നെ സമൂലമായ മാറ്റത്തിനും സാംസ്കാരികമായ ഉന്നതിക്കും അക്ഷര വഴി തീര്‍ത്ത ചരിത്രമാണ് സ്കൂളിന്റെത് .ഇന്ന് എല്‍ കെ ജി മുതല്‍ ,പ്ലസ് ടു വരെയുള്ള കുട്ടികള്‍ പഠിക്കുന്ന ബൃഹത്തായ ഒരു വിദ്യാഭ്യാസ പ്രസ്ഥാനമാണ് കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ സമുച്ചയം .യു പി സ്കൂളിന്റെയും ഹൈസ്കൂളിന്റെയും സുവര്‍ണ ജൂബിലി ജനകീയ പങ്കാളിത്തത്തോടെതന്നെയാണ് ആഘോഷിച്ചത് .സ്കൂളിന്റെ സ്ഥാപകനായ തേനേഴി ശങ്കരന് നമ്പൂതിരിപ്പാടിന്റെ ജന്മ ശതാബ്ദി ആദരാഭിഹവം എന്ന പേരില്‍ ആചരിച്ചു വരുന്നു. ഇന്ന് ടി എം നാരായണന് ആണ് മാനേജര്‍. ടിവി.പ്രസന്ന പ്രധാനാധ്യാപികയാണ്.
മണ്ണാര്‍ക്കാട് ഉപജില്ലയിലെ മികച്ച പ്രവര്‍ത്തനം കാഴ്ച വയ്ക്കുന്ന സ്കൂളുകളില്‍ ഒന്നാണ് വിദ്യാപ്രദായിനി അപ്പര്‍ പ്രൈമറി സ്കൂള്‍.കലാ കായിക മേഖല ,ശാസ്ത്ര മേള ,വിദ്യാ രംഗം ,സ്കൌട്ട് ഗൈഡ് പ്രവര്‍ത്തനങ്ങള്‍ ,എല്‍ എസ്എസ് ,യു എസ് എസ് പരീക്ഷകള്‍ എന്നിവയിലെല്ലാം സ്കൂള്‍ മികച്ച നേട്ടം നിലനിര്‍ത്തുന്നു .മണ്ണാര്‍ക്കാട് ഉപജില്ലയിലെ മികച്ച ശാസ്ത്ര സ്കൂളിനുള്ള പുരസ്കാരം ,തച്ചനാട്ടുകര പഞ്ചായത്തിലെ മികച്ച അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കുള്ള അവാര്‍ഡ്, മലയാള മനോരമ നല്ലപാഠം ജില്ലാതല പുരസ്കാരം എന്നിവ നേടാന്‍ സ്കൂളിന് ആയിട്ടുണ്ട് .
കോവിഡ് ബോധവത്കരണ നിർദ്ദേശങ്ങളും അവധിക്കാലത്ത് വീട്ടിലിരുന്ന് പഠനം സാധ്യമാക്കുന്നതിനുള്ള പ്രവര്ർത്തനങ്ങളും ഉൾക്കൊള്ളിച്ച കൈപ്പുസ്തകം.ചിത്രത്തില്‍ ക്ളിക്ക് ചെയ്ത് വായിക്കാം
കുണ്ടൂർക്കുന്ന് സ്കൂൾ കുടുംബത്തിൽ നിന്ന് വിരമിക്കുന്ന വി എം വസുമതി ടീച്ചർ, ടി വി പ്രസന്ന ടീച്ചർ, പി, കുഞ്ഞലവി മാസ്റ്റർ, പി.വസന്ത ടീച്ചർ എന്നിവർക്ക് ഭാവുകങ്ങൾ