2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു

2020-21 അധ്യയന വർഷത്തെക്കുള്ള പ്രവേശനം ആരംഭിച്ചു 924985148

Tuesday, June 28, 2011

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം

കൃഷി അറിവുകള്‍ തേടി കുട്ടിക്കൂട്ടം



കുണ്ടുര്‍ക്കുന്നു വി പി യെ യു പി സ്കൂളില്‍ നടന്ന കര്‍ഷകനുമായി ഇത്തിരി നേരം പരിപാടി ശ്രദ്ധേയമായി.മികച്ച കര്‍ഷകനായി പുരസ്കാരം ലഭിച്ച പ്രദേശത്തെ കര്‍ഷക കാരണവര്‍ കുഞ്ഞുണ്ണി നായരുമായാണ് അഭിമുഖം നടന്നത്.പഴയ കാല വിത്തിനങ്ങള്‍, കൃഷി രീതികള്‍, ജല സേചനം, കൃഷി ആയുധങ്ങള്‍, കര്‍ഷക ജീവിതം എന്നിവയെ പറ്റി കര്‍ഷകനില്‍ നിന്ന് നേരിട്ടറിയാന്‍ കുട്ടികള്‍ക്ക് ആയി.മണ്ണിനെ സ്നേഹിച്ചു പോന്നു വിളയിച്ച പഴയ കാലത്തിന്റെ  നേരറിവുകള്‍ കുട്ടികള്‍ക്ക് മുമ്പില്‍ പറയുമ്പോള്‍ കര്‍ഷകനു ഏറെ സംതൃപ്തി.നെല്‍ കൃഷി കുറഞ്ഞതാണ് അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രകൃതി ദുരന്തമെന്ന് കര്‍ഷകന്‍ പറയുമ്പോള്‍ അതില്‍ നിന്നും അടുത്ത തലമുറ പഠിക്കേണ്ട പാഠം കൃഷിയുടെതെന്നു കുട്ടികള്‍ തിരിച്ചറിയുന്നു.നാല് വരി പാതയോ പുക തുപ്പുന്ന വ്യവസായസാല കളോ കൊണ്ട് വരുന്നതിനു പകരം കൃഷി ഒഴിഞ്ഞ പാടങ്ങള്‍ വീണ്ടും സൃഷ്ടിചെടുക്കുകയാണ് വേണ്ടതെന്നു പഴമനസ്സ്‌. .സ്കൂളിലെ കാര്‍ഷിക ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ക്ലാസ്സ്‌ നടന്നത്. ഹെഡ് മാസ്റെര്‍ ടി മോഹനടാസ്, കെ ഉണ്ണികൃഷ്ണന്‍, കെ ശിവപ്രസാദ്, വനജ, വസന്ത,സൌമ്യ ,സബിത എന്നിവര്‍ നേതൃത്വം നല്‍കി.കര്‍ഷകനെ കുട്ടികള്‍ പൊന്നാട അണിയിച്ചു.

No comments:

Post a Comment