ശവ സംസ്കാരത്തിന് രാസ പ്രക്രിയ സംവിധാനവുമായി വിദ്യാര്‍ഥികള്‍
ശവ സംസ്കാരത്തിന് രാസ പ്രക്രിയ സംവിധാനവുമായി വിദ്യാര്‍ഥികള്‍ ജില്ല ശാസ്ത്രമേളയില്‍ അവതരിപ്പിച്ച ഇനം ശ്രദ്ധേയമായി .കുണ്ടുര്‍ക്കുന്നു വി പി എ സു പി സ്കൂള്‍ വിദ്യാര്തികളായ അനുരൂപ് , ത്വാഹിറ എന്നിവര്‍ ചേര്‍ന്നാണ് കെമിക്കല്‍ ക്രിമാടോരിയം എന്നാ നൂതന ആശയം അവതരിപ്പിച്ചത്.മുതദേഹം മാത്രമല്ല മറ്റു ജൈവ മാലിന്യങ്ങളും ഇത്തരത്തില്‍ സംസ്കരിക്കാംഎന്നു കുട്ടികള്‍ പറയുന്നു. വലിയ ഒരു ടാങ്ക് ആണ് ഇതിന്റെ പ്രധാന ഭാഗം.ഇതില്‍ പൊട്ടാസിയം ഹൈഡ്രോക്സൈഡെന്ന ശക്തിയേറിയ ആല്‍ക്കലി വെള്ളവുമായി ചേര്‍ത്ത് നിറക്കുന്നു.ഇതില്‍ ഘടിപ്പിച്ചിട്ടുള്ള അരിപ്പയോടു കൂടിയ പ്ലാറ്റ് ഫോമില്‍ മുതദേഹം കിടത്തണം.രണ്ടു മനിക്കുറിനുള്ളില്‍ മുര്തദേഹം വിഘടിച്ചു ലായനിയില്‍ ചേരും.ടാങ്കിലെ ലായനിയെ പ്രത്യേക മര്‍ദ്ദത്തിലും ഉഷ്മാവിലും നിലനിര്‍ത്താനുള്ള സജ്ജെകരണങ്ങളും ഉണ്ട്.പ്ലാറ്റ് ഫോമില്‍ ബാക്കിയാവുന്ന അസ്ഥികള്‍ മാറ്റി ക്രഷര്‍ യുനിറ്റില്‍ എത്തിച്ചു എല്ല് പൊടി ആക്കി മാറ്റുന്നു.ഇത് ജൈവവളമായി ഉപയോഗിക്കാം.ടാങ്കില്‍ ബാക്കി വരുന്ന ലായനിയെ ശുദ്ധീകരണത്തിന് ശേഷം ജല സേചനത്തിന് ഉപോയോഗിക്കാം.ഇതില്‍ മലിന വസ്തുക്കള്‍ ഒന്നും ഉണ്ടായിരിക്കുകയില്ല .ശരീരത്തില്‍ ഘടിപ്പിച്ച ലോഹ ഭാഗങ്ങള്‍ പ്രത്യേകം മാറ്റിയെടുത്തു റീ സൈക്ക്ളിങ്ങിനു ഉപയോഗിക്കാം .ശവ സംസ്കാരത്തിന് നിലവിലുള്ള രീതികളെക്കാള്‍ ഊര്‍ജ ഉപയോഗം കുറവാണെനന്ന് മാതമല്ല വായു മലിനീകരണവും ഇല്ലെന്നും എവിടെയും സ്ഥാപിക്കാം എന്നതുമാണ് ഇതിന്റെ പ്രത്യേകത.ആഗോള താപനം കുറയ്ക്കുന്നു.മൃത ദേഹങ്ങള്‍ മാത്രമല്ല വന്‍കിട കാലി ഫാമുകള്‍, കോഴി ഫാമുകള്‍ ചന്തകള്‍ എന്നിവയോടനുബന്ധിച്ചും മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ കെമിക്കല്‍ ക്രിമാറ്റൊരിയം സ്ഥാപിക്കാം എന്നും കുട്ടികള്‍ പറയുന്നു.
No comments:
Post a Comment