കൃഷി അറിവുകള്‍ തേടി കുട്ടികള്‍ പഠന യാത്രയില്‍
കൃഷി അറിവുകള്‍ നേടുന്നതിനും പുതിയ കൃഷി രീതികള്‍ പരിചയപ്പെടുന്നതിനുമായി കുണ്ടുര്‍ക്കുന്നു വി പി എ യു പി സ്കൂള്‍ വിദ്യാര്‍ഥികള്‍ എരുതെന്പതി വിത്ത് ഫാമിലേക്ക് . പഠന യാത്ര നടത്തി.ഒട്ടിക്കല്‍,പതിവയ്ക്കല്‍,മുകുളം ഒട്ടിക്കല്‍ എന്നിവയില്‍ പ്രചാരത്തിലുള്ള രീതികള്‍ നേരിട്ട് കണ്ടു
പരിശീലനം നേടി. ഔഷധ സസ്യത്തോട്ടം,അസോള വളര്‍ത്തല്‍, എന്നിവയും സന്ദര്‍ശിച്ചു.
നൂറു പശുക്കളെ വളര്‍ത്തുന്ന ഒരു ഫാമിലെക്കാന് പിന്നിട് പോയത്.പശുക്കളെ പരിപാലിക്കല്‍ ,തീറ്റ, പാല്‍ വിതരണം എന്നിവയിലെ പ്രായോഗികമായ അറിവുകള്‍ ഫാം ഉടമയായ സ്കറിയയുമായി അഭിമുഖം നടത്തി മനസ്സിലാക്കി.
.. ആസ്ത്രേലിയയുടെ ദേശീയ പക്ഷിയായ എമുവിനെ വളര്‍ത്തുന്ന പ്രകാശ് മേനോന്റെ മൈത്രി എമു ഉദ്യാനതിലെക്കാന് പിന്നിട് പോയത്. എനുവിനെ വളര്‍ത്തല്‍ , പ്രത്യേകതകള്‍, ഭക്ഷണം,എന്നിവ മനസ്സിലാക്കി.ഒട്ടക പക്ഷിയും അവിടെ കണ്ടത് കുട്ടികള്‍ക്ക് മുതല്‍കൂട്ടായി.വിവിധ തരാം കണ്ടുനായകളെയും അവിടെ കണ്ടു
മടക്ക യാത്രയില്‍ ഓലവക്കെട്ടെത്തി പൈതൃക തീവണ്ടിയും കണ്ടാണ് സംഘം മടങ്ങിയത്.കെ ഉണ്ണികൃഷ്ണന്‍ ,പി കുഞ്ഞലവി, ശിവപ്രസാദ്,പരമേശ്വരന്‍,വഹീദ,ധന്യ,പ്രശാന്ത് എന്നി അട്യാപകരാന് പഠന യാത്രക്ക് നേതൃത്വം നല്‍കിയത്.സ്കൂള്‍ പരിസ്ഥ്തി ക്ലബ് ആണ് പഠന യാത്ര സംഘടിപ്പിച്ചത്.
No comments:
Post a Comment